സൗദി അറേബ്യയില്‍ 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 158 പേര്‍ക്ക് രോഗമുക്തി

news image
Jan 12, 2021, 8:11 pm IST

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി 140 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാലുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 158 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,949ഉം രോഗമുക്തരുടെ എണ്ണം 3,55,706ഉം ആയി. മരണസംഖ്യ 6295 ആയി ഉയര്‍ര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരില്‍ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ്.

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 43, കിഴക്കന്‍ പ്രവിശ്യ 30, മക്ക 28, ഖസീം 13, മദീന 6, നജ്‌റാന്‍ 6, തബൂക്ക് 3, ഹാഇല്‍ 3, അസീര്‍ 3, ജീസാന്‍ 2, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല 1, അല്‍ജൗഫ് 1.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe