സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

news image
Sep 14, 2022, 10:40 am GMT+0000 payyolionline.in

റിയാദ്: ജിദ്ദ നഗരത്തിലെ റിഹേലി ഡിസ്ട്രിക്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ഉണ്ടായ അപകടത്തില്‍ പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്കും പരിക്കുകളുണ്ട്.

വിസിറ്റ് വിസയില്‍ സൗദി അറേബ്യയില്‍ എത്തിയതായിരുന്നു നാല് വയസുകാരി ഉള്‍പ്പെടെയുള്ള കുടുബം. പരിക്കേറ്റവരെ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe