സൗദി നിയോം പദ്ധതിയില്‍ ഒരുങ്ങുന്നത് കാർബൺ രഹിത നഗരം; പത്ത് ലക്ഷം പേർക്ക് താമസിക്കാം

news image
Jan 12, 2021, 11:09 am IST

സൗദി കിരീടാവകാശിടയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ നിർമിക്കുന്നത് കാർബൺ രഹിത നഗരം. പത്ത് ലക്ഷം പേർക്ക് താമസിക്കാവുന്ന നിയോമിൽ കാർബൺ രഹിത വാഹന സൗകര്യങ്ങൾ മാത്രമാകും ഉണ്ടാവുക. സൗദി കിരീടാവകാശി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ദി ലൈൻ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതി വഴി പത്തു വർഷത്തിനകം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പടിഞ്ഞാറൻ സൗദിയിൽ തബൂക്കിനടുത്താണ് നിയോം എന്ന പേരിലുള്ള സ്വപ്ന പദ്ധതി. ഇതിനകത്താണ് ദി ലൈൻ എന്ന പേരിലുള്ള കാർബൺ രഹിത പട്ടണമൊരുക്കുന്നത്. പത്ത് ലക്ഷം പേർക്ക് താമസ സൗകര്യം. കാറുകളോ സാധാരണ തെരുവുകളോ ഉണ്ടാകില്ല. പകരം കൂടുതൽ മരങ്ങൾ നട്ടും ആധുനിക സാങ്കേതിക വിദ്യയിൽ പരിസ്ഥിതിക്ക് കോട്ടമില്ലാതെയും നഗരമൊരുക്കും. 2050-ഓടെ ഒരു കോടി ജനങ്ങൾക്ക് താമസം മാറ്റേണ്ടി വരും. ആഗോള താപനവും ഉയരുന്ന സമുദ്ര നിരപ്പുമാണ് കാരണം. ഇതു കൂടി മുന്നിൽ കണ്ടാണ് സ്വപ്ന നഗരം. ട്രാഫിക് അപകടങ്ങൾ ഇല്ലാതാക്കാനാണ് കാർബൺ രഹിത ട്രാൻസിറ്റ് ഗതാഗതമൊരുക്കുക. പദ്ധതിക്കുള്ള പണം പബ്ലിക് ഇൻവെസ്റ്റ് മെന്റ് ഫണ്ടിലൂടെയും നിക്ഷേപത്തിലൂടെയുമാണ് കണ്ടെത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe