സൗദി ഹെൽത്ത് പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രക്ക് നിർബന്ധമുള്ളതല്ലെന്ന് അധികൃതർ

news image
Jan 12, 2021, 11:13 am IST

സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകിവരുന്ന ഹെൽത്ത് പാസ്‌പോർട്ട്, അന്താരാഷ്ട്ര യാത്രക്ക് നിർബന്ധമുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് 97 പുതിയ കേസുകളും 171 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇന്ന് നാല് പേർ മാത്രമേ മരിച്ചിട്ടുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും രേഖപ്പെടുത്തി വരുന്ന വൻ കുറവ് ജനങ്ങളിൽ ആശ്വാസവും അധികൃതരിൽ ആത്മ സംതൃപ്തിയും വർധിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവത്തിന്‍റെ തുടർച്ചയായി ഇന്നും മരണ നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തി. നാല് പേരുടെ മരണം മാത്രമേ ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതുൾപ്പെടെ 6,282 പേർക്കാണ് ഇത് വരെ ജീവൻ നഷ്ടമായത്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും പുതിയ കേസുകളുട എണ്ണം നൂറിന് താഴെയത്തി.

97 പുതിയ കേസുകളും 171 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. 3,63,582 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. എന്നാൽ അതിൽ 3,55,208 പേർക്കും ഭേദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്‌പോർട്ട്, രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ച കൂടുതൽ പേർക്ക് ലഭ്യമായി. ഈ ഹെൽത്ത് പാസ്‌പോർട്ട് അന്താരാഷ്ട്ര യാത്രക്ക് നിർബന്ധമില്ലെന്നും, എന്നാൽ ചില രാജ്യങ്ങൾ വാക്‌സിനേഷൻ പോലുള്ള സാഹചര്യങ്ങളിൽ ഇത് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe