‘സർക്കാരിന്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചന’:വലിയ വില നൽകേണ്ടി വരുമെന്ന് കെ.കെ.രമ

news image
Aug 14, 2023, 7:38 am GMT+0000 payyolionline.in

കോഴിക്കോട്∙ സർക്കാരിന്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചനയാണെന്നു കെ.കെ.രമ എംഎൽഎ. തിരഞ്ഞെടുപ്പു പ്രകടനപത്രികയെ തള്ളിക്കൊണ്ടുള്ള നടപടിക്കു സർക്കാർ വലിയ വില നൽകേണ്ടി വരും. അധികാരത്തിൽ വന്നാൽ മദ്യവർജന ബോധവൽക്കരണത്തിലൂടെ കേരളത്തെ ലഹരി മുക്തമാക്കുമെന്നു സമ്മതിദായകർക്കു വാക്കു നൽകിയവർ അതിനു വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും കെ.കെ.രമ കുറ്റപ്പെടുത്തി.

സർക്കാരിന്റെ മദ്യനയത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിനു മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിനായി പോകുന്ന മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഇയ്യയ്യേരി പത്മിനി എന്നിവർക്കു മുചുകുന്ന് കേളപ്പജി നഗർ മദ്യനിരോധന സമിതി ഒരുക്കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ.രമ. ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe