സർക്കാറിന്‍റെ പബ്ലിസിറ്റിക്കായി 37.20 കോടി; പത്രപ്രവർത്തകരുടെ ഇൻഷുറൻസ് വിഹിതത്തിൽ വർധന

news image
Feb 5, 2024, 9:10 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ വാർത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇതിൽ പ്രസ് ഇൻഫോർമേഷൻ സർവീസിനായി 3.59 കോടി രൂപ മാറ്റിവെച്ചു.

 

ഓൺലൈൻ പബ്ലിസിറ്റി, ഐ.ടി, ഐ.ഇ.സി സേവനങ്ങൾക്കായി 4.12 കോടി രൂപയും വിഷ്വൽ കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്കായുള്ള 9 കോടി രൂപയും ഫീൽഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.

 

അതേസമയം, പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിഹിതം 75 ലക്ഷം രൂപയായി ബജറ്റിൽ വർധിപ്പിച്ചു. നിലവിൽ 50 ലക്ഷമായിരുന്നു സർക്കാർ വിഹിതം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe