സർക്കാർ സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ടൊ​വീ​നോ തോ​മ​സ്

news image
Jan 9, 2021, 9:11 am IST

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സി​നെ നി​യ​മി​ച്ചു. പ്ര​ള​യ കാ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മാ​റി​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണു ടൊ​വി​നോ തോ​മ​സെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​യ്ക്കു സ​ന്ന​ദ്ധ​സേ​ന​യു​ടെ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും നി​യ​മ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു

ഭാ​വി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഇ​ത്ത​ര​മൊ​രു സ​ന്ന​ദ്ധ​സേ​ന വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റു​മെ​ന്നും സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യി​ലേ​ക്ക് ഇ​നി​യും ഒ​രു​പാ​ടു യു​വാ​ക്ക​ൾ ക​ട​ന്നു വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​ട​ന് മു​ഖ്യ​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe