ഇരിങ്ങല്‍ സർഗാലയയിൽ വിദ്യാർത്ഥികൾക്കായി ബഹുമുഖ വികാസ പരിശീലന പരിപാടി

news image
May 25, 2024, 9:47 am GMT+0000 payyolionline.in

വടകര: 29 മുതൽ 2 വരെ വിദ്യാത്ഥികൾക്കായി സർഗാലയയിൽ
വ്യക്തിത്വ വികാസം, അഭിരുചി നിർണ്ണയം, കാലികമായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കൽ, സാമൂഹിക പ്രതിബദ്ധത, ഭാഷ പരിജ്ഞാനം,
ഉപരിപഠന സാധ്യത, ശാരീരിക ക്ഷമത, യോഗ, സൈബർ സെക്യൂരിറ്റി അവബോധം, ലഹരിവിമുക്ത സമൂഹം, മൊബൈൽ ഫോൺ ഉപയോഗം, റോബോട്ടിക്സ്,ഫോട്ടോ ഗ്രാഫി, സുസ്ഥിരത, ഊർജ്ജസംരക്ഷണം, സൂംബ നൃത്തം, വിവിധ കലാവിരുന്നുകൾ, പ്രശസ്ത വ്യക്തിത്വങ്ങളുമായി സംവാദം,
തുടങ്ങിയ വൈവിധ്യമായ കാര്യങ്ങൾ ആസ്പദ്മാക്കി “ലാഡർ” എന്ന
നാമധേയത്തിൽ തയ്യാറാക്കിയ പ്രത്യോക പരിശീലന പദ്ധതിയാണ് സർഗാലയ അവതരിപ്പിക്കുന്നത്.


പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് : 99461 21221, 9496998674, 9446304222 നമ്പറുകളിൽ വിളിക്കുക. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഐ.എം.ജി കേരളയുടെ
ഡയറക്ടരും മുൻ ചീഫ് സെക്രട്ടറിയുമായ  കെ.ജയകുമാർ,
ഐ.എ.എസ് (റിട്ടയർഡ്) പരിശീലന പരിപാടി 29 നു ഉദ്‌ഘാടനം
ചെയ്യും.  കെ. കെ. മാരാർ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ക്യാമ്പിൽ വിദ്യാർത്ഥികളുമായി സംവദിക്കും. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 96 പേർക്ക് മാത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe