കെ.കെ. ദാസൻ മാടായിയുടെ നിര്യാണത്തിൽ തുറയൂരില്‍ സർവ്വകക്ഷി അനുശോചന യോഗം

news image
Apr 8, 2021, 9:52 am IST

മേപ്പയൂ : തുറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തുറയൂർ സർവീസ് ബാങ്ക് മുൻ ഡയറക്ടറും തുറയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും കുപ്പേരിക്കാവ് ഭഗവതിക്ഷേത്ര സെക്രട്ടറിയുമായ കെ.കെ. ദാസൻ മാടായിയുടെ നിര്യാണത്തിൽ തുറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, കെ.പി. വേണുഗോപാലൻ, വി.വി. അമ്മത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി. ബാലൻ, അഷീദ നടുക്കാട്ടിൽ, ഗ്രാമ പ്പഞ്ചായത്ത് അംഗങ്ങളായ എ.കെ. കുട്ടിക്കൃഷ്ണൻ, ജിഷ കിഴക്കെ മാടായി, കുപ്പേരിക്കാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി.കെ. നാരയണൻ, കെ.പി. അബ്ദുൾറഹിമാൻ, പി.വി. ഗോപാലൻ തുടങ്ങിയവർ അനുശോചിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe