സർവ്വീസിൽ നിന്ന് വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് പയ്യോളിയില്‍ യാത്രയയപ്പ് നൽകി

news image
Feb 27, 2024, 11:55 am GMT+0000 payyolionline.in

പയ്യോളി :   സർവ്വീസിൽ നിന്ന് വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാക്കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി. പയ്യോളിയില്‍  നടന്ന ചടങ്ങ്
കൊയിലാണ്ടി എം എല്‍ എ  കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.

 

കെ.പി.ഒ എ ജില്ലാ ട്രഷറർ സി ഗഫൂർ  അധ്യക്ഷനായി. ഡി.വൈ.എസ്.പി മാരായ സജേഷ് വഴാളപ്പിൽ, ഷാജി ജോസ് , കെ പി ഓ എ  സംസ്ഥാന നിർവ്വാഹക സമിതി അംഗം സുജിത്ത് സി കെ , കെ പി എ സംസ്ഥാന ട്രഷറർ  ജി പി അഭിജിത്ത്  എന്നിവർ ആശംസയർപ്പിച്ചു.കെ പി എ  ജില്ലാ സെക്രട്ടറി സുഖിലേഷ് പി സ്വാഗതവും  ജോയിന്‍റ്  സെക്രട്ടറി രജീഷ് ചേമ്മേരി നന്ദിയും പറഞ്ഞു. ഐ പി കെ ഉണ്ണികൃഷ്ണൻ , കൊയിലാണ്ടി ട്രാഫിക്ക് അസി സബ് ഇൻസ്പെക്ടർ പ്രകാശൻ, ഡി.എച്ച് .ക്യുവിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  എ കെ ശശി  എന്നിവരാണ് ഫെബ്രുവരി 29 ന് വിരമിയ്ക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe