ഹരിപ്പാട് അനധികൃതമായി സൂക്ഷിച്ച 900 കിലോ റേഷനരി പിടികൂടി

news image
Jul 25, 2022, 10:46 pm IST payyolionline.in

ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 900 കിലോ റേഷനരി പിടികൂടി. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ എൻ.  ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ  കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കറീത്തറയിൽ മുജീബിന്റെ  വീടിനോട് ചേർന്ന ഷെഡ്ഡിൽ നിന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ച പുഴുക്കലരി 576 കിലോഗ്രാം, പച്ചരി 50  , കുത്തരി  157, ഗോതമ്പ് 117 കിലോഗ്രാം എന്നിവയാണ് പിടികൂടിയത്.

പിടികൂടി/ സാധനങ്ങൾ ഹരിപ്പാട് എൻ എഫ് എസ് എ  ഗോഡൗണിലേക്ക് മാറ്റിയതായും ജില്ലാ  കളക്ടർക്ക് നാളെ റിപ്പോർട്ട് കൈമാറുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.  എ എ വൈ, ബിപിഎൽ കുടുംബങ്ങൾക്ക്  സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ സാധനങ്ങൾ ഉപഭോക്താക്കൾ മുട്ടയും മറ്റു സാധനങ്ങളും പകരം നൽകി  ശേഖരിച്ചു വിൽക്കുന്ന വൻ സംഘങ്ങൾ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സജീവമാണ്.

കഴിഞ്ഞദിവസം തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ  വീടുകളിൽ നിന്നും വാങ്ങാനെത്തിയ ഇടനിലക്കാരന്റെ  വാഹനം അടക്കം പിടികൂടിയിരുന്നു. റെയ്ഡിന്  റേഷനിങ് ഇൻസ്പെക്ടർമാരായ  എൻ. ബൈജു, അനിൽകുമാർ, എം. എസ് ബിജേഷ് കുമാർ, രാജേഷ്, ആശ  എന്നിവരും  പങ്കെടുത്തു.റേഷൻ സാധനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങൾ  9188527352,0479 2412751എന്ന നമ്പറിൽ അറിയിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe