ഹര്‍ത്താല്‍ അക്രമം: കോഴിക്കോട് മൂന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ

news image
Sep 25, 2022, 4:59 pm GMT+0000 payyolionline.in

കോഴിക്കോട്∙ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് കോഴിക്കോട് മൂന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ കൂടി അറസ്റ്റില്‍. ചെലവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, കരുവിശേരി സ്വദേശി ജംഷീര്‍, പുതിയകടവ് സ്വദേശി ജംഷീർ എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ഹോട്ടല്‍, കെഎസ്ആർടിസി ബസ് എന്നിവ അടിച്ചുതകര്‍ത്ത കേസിലാണ് നടപടി.

 

 

നേരത്തെ, കോഴിക്കോട് നല്ലളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിലും രണ്ടു പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു‍. അരക്കിണര്‍ സ്വദേശികളായ മുഹമ്മദ് ഹാതീം, അബ്ദുള്‍ ജാഫര്‍ എന്നിവരാണ് നല്ലളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഹര്‍ത്താല്‍ ദിനം രാവിലെ തൃശൂരില്‍ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ബൈക്കിലെത്തിയ ഇവര്‍ കല്ലെറിയുകയായിരുന്നു.

ഡ്രൈവര്‍ തൃശൂര്‍ സ്വദേശി സിജിക്ക് കണ്ണിനു പരുക്കേറ്റിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഈ യുവാക്കള്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. ആ സിസിടിവി ദൃശ്യങ്ങളും നല്ലളത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe