പയ്യോളി: പാലൂരിലെ 7 മാസം പ്രായമുള്ള ഹാർദ്ദവിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കൈത്താങ്ങായി പെരുമാള്‍പുരം ഷാര്‍പ്പ് ക്ലബ്. ഹാര്ദ്ദവ് രാജീവ് ചികിത്സാ കമ്മിറ്റിക്ക് പെരുമാള്‍പുരം ഷാര്‍പ്പ് ക്ലബ് തുക കൈമാറി. ക്ലബ് അംഗങ്ങളായ കളത്തില്‍ ഷഫീഖ് , കളത്തില്‍ റഫീഖ്, വി എന്‍ സുധീഷ്, കമ്മിറ്റി ഭാരവാഹികളായ ചെയര്മാന് ഹമീദ് , കണ്‍വീനര്‍ ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.