ഹാൾട്ടിങ്‌ സ്റ്റേഷൻ റെയിൽവേ സ്റ്റേഷനായി ഉയർത്തണം: മുക്കാളി ടൗൺ വികസനസമിതി കൺവെൻഷൻ

news image
Sep 13, 2023, 4:22 pm GMT+0000 payyolionline.in

വടകര ; മുക്കാളി ഹാൾട്ടിങ്‌ സ്റ്റേഷൻ റെയിൽവേസ്റ്റേഷനായി ഉയർത്തണമെന്ന് മുക്കാളി ടൗൺ വികസനസമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റെയിൽവേ ഉന്നതോദ്യോഗസ്ഥരെ കാണും. കോവിഡിനുമുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് വേണം. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വടക്കെ മുക്കാളിയിലെ അടിപ്പാതയുടെയും ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപത്തെ കൾവർട്ടിലെ വെള്ളക്കെട്ടും അവസാനിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷയായി. റീന രയരോത്ത്, എം. പ്രമോദ്, പി.കെ. പ്രീത, പി. ബാബുരാജ്, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരൻ, യു.എ. റഹീം, വി.പി. പ്രകാശൻ, കെ.പി. ഗോവിന്ദൻ, സുബീഷ് പാണ്ടികശാല വളപ്പിൽ, ഹാരിസ് മുക്കാളി, പി കെ രാമചന്ദ്രൻ, കെ പി വിജയൻ, വി കെ ജനീഷ്, എന്നിവർ  സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe