ഹിമാചൽ ജനതക്ക് നന്ദി; ഗുജറാത്തിൽ തെറ്റ് തിരുത്തി കഠിനാധ്വാനം ചെയ്ത് തിരിച്ചുവരും: രാഹുൽ

news image
Dec 8, 2022, 2:00 pm GMT+0000 payyolionline.in

ദില്ലി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു.

തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും രാജ്യത്തിന്‍റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe