‘ഹൃദയ പൂര്‍വം പരസ്പരം ഏവരേയും ബന്ധിപ്പിക്കുക’; സന്ദേശവുമായി ഇന്ന് ലോകഹൃദയദിനം

news image
Sep 29, 2021, 11:05 am IST

ഇന്ന് ലോകഹൃദയദിനം. വേൾഡ് ഹേർട്ട് ഫെഡറേഷന്‍റെ പഠനങ്ങള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. 18.6. മില്യണ്‍ മനുഷ്യര്‍ ഒരു വര്‍ഷം ഹൃദ്രോഗങ്ങള്‍ മൂലം മരണമടയുന്നുണ്ട്.

അതായത് ലോകത്താകെ നടക്കുന്ന മരണങ്ങളുടെ 31% വും ഹൃദ്രോഗങ്ങള്‍ മൂലമാണ് എന്ന് സാരം. കോവിഡ് കാലത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിയെന്നാണ് പഠനങ്ങള്‍. കൃത്യമായ ചികിത്സ ലഭിക്കാത്തത് മൂലം കോവിഡ് കാലത്ത് ഹൃദ്രോഗ മരണങ്ങള്‍ അധികരിച്ചിട്ടുണ്ട്.

 

 

 

വേൾഡ് ഹേർട്ട് ഫെഡറെഷന്‍റെ നേതൃത്വത്തിൽ രണ്ടായിരാമാണ്ടോടു കൂടിയാണ് ലോക ഹൃദയ ദിനം ആചരിച്ച് തുടങ്ങിയത്. ഹൃദയാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവന്‍ അവബോധം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്.

‘ഹൃദയ പൂര്‍വം പരസ്പരം ഏവരേയും ബന്ധിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശം. നിങ്ങളുടെ അറിവും പുത്തന്‍ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക. പരസ്പരം ഹൃദയങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയസംബന്ധിയായ രോഗങ്ങള്‍ തടയാനുള്ള അഞ്ച് വഴികളാണിവിടെ
1.ശരീരഭാരം നിയന്ത്രിക്കുക
2.ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക
3.പുകവലി മദ്യപാനം തുടങ്ങി ലഹരി ഉപഭോഗം കുറക്കുക
4.മാനസികസമ്മര്‍ദം നിയന്ത്രിക്കുക
5.കൃത്യമായ ഉറക്കം ശീലമാക്കുക

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe