ഹൈന്ദവ സമൂഹം സംഘടന കൊണ്ട് ശക്തരാവണം: കെ.പി. ശശികല ടീച്ചര്‍

news image
Dec 7, 2013, 1:48 pm IST payyolionline.in

പയ്യോളി: നൂറ്റാണ്ടുകളായി വൈദേശിക അക്രമികള്‍ മുതല്‍ ആധുനികകാലഘട്ടത്തിലെ രാഷ്ട്രീയക്കാര്‍ വരെയുള്ളവരുടെയൊക്കെ അവഗണനയും പേറിനടക്കുന്ന ഹിന്ദു സമൂഹത്തിന് ഇനിയങ്ങോട്ട് ഒരുതരത്തിലുള്ള അവഗണനയും സഹിക്കാനുള്ള സഹന  ശക്തിയില്ലെന്നും സംഘടനകൊണ്ടു ശക്തരാവാതെ ഇതിനു മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പയ്യോളി കടപ്പുറത്ത് സംഘടിപ്പിച്ച  ശക്തി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവര്‍. മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ  സെക്രട്ടറി കെ.ഫല്‍ഗുനന്‍  അധ്യക്ഷത വഹിച്ചു.  മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട്‌ ശശി കമ്മട്ടേരി, സദാനന്ദന്‍ ആലുകുടിക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. പയ്യോളിയില്‍ നിന്നും കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തില്‍ പങ്കാളികളായ കെ.ഗോവിന്ദന്‍, വി അരവിന്ദന്‍, കെ.വാസുദേവന്‍‌ എന്നിവരെ ആദരിച്ചു. സി.വി അനീഷ്‌ സ്വാഗതവും എസ്.കെ  ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe