ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; 3 മാസത്തിനകം തീരുമാനം അറിയിക്കണം: സുപ്രീം കോടതി

news image
Jul 25, 2022, 4:04 pm IST payyolionline.in

ന്യൂഡൽഹി:  കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. വിഷയത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടി നിർദേശം നൽകി. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

 

2017ൽ ആരോഗ്യ വകുപ്പിന് കീഴിയിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി സംസ്ഥാന സര്‍ക്കാർ ഉയര്‍ത്തിയിരുന്നു. ഇത് ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്കും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും രണ്ടു ഹോമിയോ ഡോക്ടര്‍മാരുമാണ് ഹർജി നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe