ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകർ പിടിയിൽ

news image
Sep 27, 2022, 3:32 am GMT+0000 payyolionline.in

കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്.തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി. ഏറ്റുമാനൂർ പോലിസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകരാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe