
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസുകൾ മുഖേന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നടക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പതാകകൾ 25 രൂപയ്ക് പോസ്റ്റോഫിസുകളിൽ വിൽക്കും. ഓഗസ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തികൊണ്ടാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമാകാൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് വടകര പോസ്റ്റൽ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും 25 രൂപ നിരക്കിൽ ദേശീയ പതാകകൾ വില്പനക്കായി ലഭ്യമാക്കിയതെന്ന് പോസ്റ്റൽ സൂപ്രണ്ട് സി.കെ.മോഹനൻ അറിയിച്ചു.