അടിപ്പാത അനുവദിക്കുക: തിക്കോടിയിൽ കൈരളി ഗ്രന്ഥശാല സായാഹ്നധർണ്ണ നടത്തി

news image
Mar 3, 2023, 4:30 pm GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ്‌ ടി. കെ മഹേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഭാസ്കരൻ തിക്കോടി ധർണ്ണ ഉദ്ഘാടനം ചെയ്തു.

കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച അടിപ്പാത സമരം ഗ്രന്ഥശാല താലൂക്ക് നേതൃസമതി അംഗം ഭാസ്കരൻ തിക്കോടി ഉദ്ഘാടനം ചെയ്യുന്നു.

ടി.കെ.രുഗ്മാംഗദൻ, കെ. ഹുസൈൻ മാസ്റ്റർ, ദീപ ഡി.ഓൾഗ, ബിജു കളത്തിൽ, ആർ. വിശ്വൻ, കെ. മുഹമ്മദലി, സുകുമാരൻ മയോണ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.കെ ശശികുമാർ സ്വാഗതവും കെ. വി. രാജീവൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe