അഡ്വ. എൻ. കെ. പരമേശ്വരന്റെ നിര്യാണത്തിൽ പയ്യോളി ലയൺസ് ക്ലബ്ബിന്റെ അനുശോചനം

news image
Oct 7, 2022, 9:17 am GMT+0000 payyolionline.in

പയ്യോളി :  : പ്രഗത്ഭ അഭിഭാഷകനും പയ്യോളി ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റുമായിരുന്ന അഡ്വക്കേറ്റ് എൻ. കെ. പരമേശ്വരന്റെ നിര്യാണത്തിൽ പയ്യോളി ലയൺസ് ക്ലബ്‌ ജനറൽ ബോഡി യോഗം അനുശോചനം രേഖപെടുത്തി. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ്‌ പദവിക്കു പുറമെ ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ, സോൺ ചെയർമാൻ, റീജിയൻ ചെയർമാൻ എന്നീ പദവികളിലും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച അഡ്വക്കേറ്റ് എൻ. കെ. പരമേശ്വരന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപെടുത്തിയവർ വക്കീലിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു.

എന്നും ഒരു വഴികാട്ടിയായി ലയൺസ് ക്ലബ്ബിനെ മുന്നോട്ട് നയിക്കുവാൻ അദ്ദേഹത്തിന്ന് സാധിച്ചു. പയ്യോളി ലയൺസ് ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ്‌ പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി. അബ്ദുൾ സമദ്, ടി. പി. നാണു, പി. രാജൻ, ടി. എം. പ്രേമദാസൻ, പി ഷാജി,എം. ഫൈസൽ, രവീന്ദ്രൻ അമ്പാടി, എൻ. പ്രഭാകരൻ, ഡോ. സക്കീർ ഹുസൈൻ, സി. സി. ബബിത്, ആർ. സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe