അത്തോളിയിൽ കോൺക്രീറ്റ് മിക്സിങ്ങ് മെഷിനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്

news image
Feb 1, 2023, 1:39 pm GMT+0000 payyolionline.in
കൊയിലാണ്ടി:അത്തോളി കൊളക്കാട്  സമീപം വീട്പണി  നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മെഷിനിൽ കൈ കുടുങ്ങിയപറമ്പത്ത് സ്വദേശി രാജൻ(60) ന് പരുക്ക്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം പറ്റിയത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക്സ് ഉപകരണവും മറ്റു ടുൾസുകളും ഉപയോഗിച്ച് മിക്സിങ്ങ് ചേമ്പർ ഭാഗങൾ അഴിച്ചുമാറ്റി ഇദ്ദേഹത്തിൻറെ കൈ
പുറത്തെടുക്കുകയും ചെയ്തു.
തൊഴിലാളിയുടെ കൈമുട്ടിന് താഴെ ചതഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. എടുത്തശേഷം ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ എ.എസ്.ടി.ഒ പി.കെ.  പ്രമോദ് ,  പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വികെ ബിനീഷ്, ബിനീഷ് കെ, നിധിപ്രസാദി ഇ എം, ബബീഷ് പി എം, റിനീഷ് പി കെ, സജിത്ത് പി കെ, നിതിന്‍രാജ്, ഹോംഗാർഡ് മാരായ സുജിത്ത്, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe