അദാനി ഗ്രൂപ്പ് തകർച്ചയിൽ; നഷ്ടം 8 21 ലക്ഷം കോടി കടന്നു

news image
Feb 2, 2023, 11:26 am GMT+0000 payyolionline.in

മുംബൈ: അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യത്തിൽ ഇടിവ് വന്നിരുന്നെങ്കിലും എഫ്‌പിഒ ഉപേക്ഷിച്ചത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. വിപണി മൂലധന നഷ്ടം  100 ബില്യൺ ഡോളറായി  (8 21 ലക്ഷം കോടി രൂപ).

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe