അധ്യാപകർ സാമൂഹിക പ്രതിബദ്ധതയുളളവരാകണം: ടി.ടി.ഇസ്മയിൽ

news image
Mar 22, 2023, 4:50 pm GMT+0000 payyolionline.in

നന്തി ബസാർ: സാമൂഹിക നിർമ്മിതിക്ക് നേതൃത്വം നൽകുന്ന അധ്യാപകൻ അധസ്ഥിത വിഭാഗത്തെ ഉയർച്ചയുടെ പാതയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് നേതൃപരമായ പങ്ക് നിർവ്വഹിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗക്കാരെ ഉന്നത വിദ്യാഭ്യാസം നൽകി സമുദായത്തിന്റെ വളർച്ചക്ക്  ഉതകുന്ന രീതിയിൽ സമുദ്ധരിക്കുന്നതിന് ആവശ്യമായ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ മുസ്ലിം ലീഗ് നേതൃത്വം നൽകിയ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടുള്ളതായും അദ്ദേഹം പ്രസ്താവിച്ചു.

 

ടി.ടി.ഇസ്മയിൽ ഉൽഘാടനം ചെയ്യുന്നു

മേലടി ഉപജില്ലയിൽ നിന്നും സേവനത്തിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.യു അംഗങ്ങളായ അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യൂസഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ടി ജമാലുദ്ദീൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. മുൻ ജില്ലാ പ്രസിഡണ്ട് കെ.എം എ നാസർ മുഖ്യപ്രഭാഷണം നടത്തി. കെ.മുഹമ്മദ് മാസ്റ്റർ, സി.ഇ അഷ്റഫ് മാസ്റ്റർ, സി. നൗഷാദ് മാസ്റ്റർ, എ. മൊയ്തീൻ, പി.റസിയ, ടി.പി. സക്കീന സംസാരിച്ചു. നൗഷാദ് പുറക്കാട് സ്വാഗതവും, പി.ഹാഷിം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe