അബുദാബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് തുടക്കം

news image
May 8, 2023, 3:50 pm GMT+0000 payyolionline.in

യുഎഇ: പന്ത്രണ്ടാമത് അബുദാബി വാര്‍ഷിക നിക്ഷേപക സംഗമം  (എഐഎം ഗ്ലോബല്‍ 2023) ഇന്ന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടങ്ങി. സംഗമത്തിലെ കേരള സ്റ്റാള്‍  യു എ ഈ നീതിന്യായ വകുപ്പ് കാബിനെറ്റ് മന്ത്രി അബ്ദുല്ലാ ബിന്‍ സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി, വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി , അബുദാബി ഇന്‍വെസ്റ്റ് മെന്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് തഹനൗന്‍  ബിന്‍ സയദ്  അല്‍ നഹ്യാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

യു എ ഈ യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍,പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം എ യൂസഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രട്ടറി ആര്‍ കെ സിങ്  എന്നിവരും കേരള സ്റ്റാള്‍ സന്ദര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe