അയനിക്കാട് ദേശീയപാതയോരത്ത് ശുചിമുറി മാലിന്യം കലർന്ന മലിനജലം ഒഴുക്കിവിട്ട നിലയിൽ- വീഡിയോ

news image
Dec 5, 2022, 4:36 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനുമിടയിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം കലർന്ന മലിനജലം ഒഴുക്കിവിട്ട നിലയിൽ കാണപ്പെട്ടു . ഞാറാഴ്ച പുലർച്ചെ വാഹനത്തിൽ എത്തിയാണ് മലിനജലം ഒഴുക്കിവിട്ടതായി കരുതുന്നത്. കളരിപ്പടിയിലെ സ്വകാര്യഹോട്ടലിന് സമീപത്ത് നിന്ന് മുതൽ ബസ് സ്റ്റോപ്പ് വരെ മുന്നൂറ് മീറ്ററോളം ദൂരത്താണ് പാതയുടെ വടക്കുഭാഗത്ത് മലിനജലം പരന്നൊഴുകിയതായി കാണപ്പെട്ടത്.

റോഡിൽ നിന്ന് വീടുകളിലേക്ക് നടന്നു പോകുന്ന വഴിയിൽ മലിനജലം കെട്ടി കിടന്നത് കാരണം നാട്ടുകാർക്ക് രാവിലെ മുതൽ രൂക്ഷഗന്ധം അനുഭവപ്പെടുകയായിരുന്നു . ഇതേ തുടർന്ന് മുൻ വാർഡ് മെമ്പർ സുരേഷ് പൊക്കാട്ടിൻ്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയുക്കുകയായിരുന്നു . തുടർന്ന്
നഗരസഭ ആരോഗ്യ വിഭാഗം സാനിറ്ററി ജോലിക്കാരായ നസീർ , ബാബു എന്നിവരുടെ സംഘമെത്തി മലിനജലം പരന്ന സ്ഥലത്ത് കുമ്മായം വിതറിയതോടെയാണ് രൂക്ഷഗന്ധത്തിന് അൽപം ആശ്വാസമായത്. സംഭവത്തിൽ കുറ്റക്കാരായവരെയും വാഹനത്തെയും കണ്ടെത്തി പോലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe