പയ്യോളിയില്‍ പോക്സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു; പീഡന ശ്രമം ഇന്നലെ വൈകീട്ട്, തീയിട്ടത് പുലര്‍ച്ചെ ഒന്നിന് 

news image
Sep 24, 2022, 3:30 am GMT+0000 payyolionline.in

പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യോളിയില്‍ 44 കാരനെതിരെ കേസെടുത്തു. അയനിക്കാട് കടപ്പുറം താരേമ്മല്‍ മജീദ് (44) നെതിരെയാണ് പയ്യോളി പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 

 

കടപ്പുറം താരേമ്മല്‍ മജീദ്

സ്ഥലത്തെത്തിയ പോലീസ് പ്രതിയെ രാത്രി എട്ട് മണിയോടെ ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഇയാളുടെ വീടിന് അജ്ഞ്ജാതര്‍  തീയിട്ടത്. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ്  ആദ്യം സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.

 

രണ്ടര സെന്റിലെ ഓട് മേഞ്ഞ വീടിനാണ് തീയിട്ടത്. നേരത്തെ വിവാഹിതനായ ഇയാള്‍ ഇപ്പോള്‍ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്.  വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്നിക്കിരയായി. ഉള്ളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പയ്യോളി ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു, എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe