അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും, ശർക്കരയും, പഴവും നൽകിയില്ല: തമിഴ് നാട് വനംവകുപ്പ്

news image
Jun 4, 2023, 11:16 am GMT+0000 payyolionline.in

കുമളി: അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും,ശർക്കരയും, പഴവും എത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു. അരിക്കൊമ്പന്റെ ഇഷ്ട ഭക്ഷണങ്ങളായ അരിയും ചക്കയും ശർക്കരയും വനത്തിനുള്ളിൽ വിവിധ പ്രദേശങ്ങളിലായി തമിഴ്നാട് അധികൃതർ വിതറി എന്നനിലയിൽ ചില മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തമിഴ്നാട് അധികൃതർ വാർത്ത നിഷേധിച്ചത്.

ഒരാഴ്ച മുമ്പ് കമ്പം നഗരത്തിൽ എത്തിയ അരിക്കൊമ്പൻ നഗര മധ്യത്തിൽ കുടുങ്ങിയപ്പോൾ ആനയ്ക്ക് ഭക്ഷണം നൽകുന്നതിന് വനംവകുപ്പ് അധികൃതർ ജെസിബിയുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. എന്നാൽ മണ്ണുമാന്തിയന്ത്രത്തിന്റെ കെെയിൽ ആനശക്തിയായി അടിക്കുകയായിരുന്നു.

ആന കമ്പം നഗരമധ്യത്തിൽ ഇറങ്ങിയദിവസം തന്നെ വീണ്ടും ആന ഇറങ്ങിയാൽ മനുഷ്യജീവന് അപകടം സൃഷ്ടിക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്  അധികൃതർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആനയെ മയക്ക്
വെടിവച്ച് പിടിക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികൾ തമിഴ്നാട് സംസ്ഥാന സർക്കാരും വനംവകുപ്പും സ്വീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe