അഴിമതിയും സ്വജനപക്ഷ പാതവും ആരോപിച്ച് യൂത്ത് ലീഗ് വടകര നഗരസഭാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

news image
Mar 3, 2023, 1:55 pm GMT+0000 payyolionline.in

വടകര :അഴിമതിക്കും, സ്വജനപക്ഷ പാതത്തിനുമെതിരെ വടകരയിൽ മുസ്ലീം യൂത്ത് ലീഗ് നഗരസഭാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി . നഗര സഭയ്ക്ക് ലഭിക്കേണ്ട വരുമാനങ്ങൾ സ്വന്തക്കാർക്കും ,പാർട്ടിക്കാർക്കും വീതം വെച്ച് നൽകുന്ന നഗരഭരണ കൂടത്തിൻ്റെ നടപടികൾക്കെതിരായിരുന്നു മാർച്ച്. അനധികൃത നിർമ്മാണം നടത്തി ജ്യൂസ് പാർലറും ,അറേബ്യൻ ഫുഡിന്റെ വിൽപ്പനയും ആവശ്യമായ ലൈസൻസ് പോലും ഇല്ലാതെയാണ് വ്യാപാരികൾ ഇവിടെ കച്ചവടം ചെയ്യുന്നത്.
നഗരത്തിൽ സൗന്ദര്യവൽക്കരണമെന്ന പേരിൽ സ്ഥാപിച്ച ഏതാനും ചെടിച്ചെട്ടികൾ പരിപാലിക്കാൻ പ്രതിമാസം 58,000 രൂപയ്ക്കാണ്  ക്വട്ടേഷൻ നൽകിയത്.  ഉദ്യോഗസ്ഥൻമാരുടെ മൂക്കിന് മുന്നിൽ നടക്കുന്ന ഈ അഴിമതിക്ക് ഉത്തരവാദപ്പെട്ടവർ കൂട്ട് നിൽക്കുകയാണെന്നും വടകര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എംസി വടകര മാർച്ച്‌ ഉദ്ഘാടനം ചെയ്തു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe