അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെ യുഡിഎഫ് പ്രക്ഷോഭം ഡിസംബർ 8 ന്

news image
Dec 5, 2022, 3:31 am GMT+0000 payyolionline.in

തിരുവന്തപുരം : സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനത്തിലൂടെ സിപിഎം നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ  ഡിസംബർ എട്ടാം തീയതി വ്യാഴാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളിൽ വിവിധ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണ്ണ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.

 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിലും കൊല്ലം , പത്തനംതിട്ട കോട്ടയം,ഇടുക്കി എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് കാസർഗോഡ്,എന്നീ ജില്ലകളിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ ഡിസംബർ എട്ടാം തീയതിയും ആലപ്പുഴ ഡിസംബർ 9 നും കണ്ണൂർ 13 നുമാണ് ധർണ്ണ സംഘടിപ്പിക്കുന്നതെന്നും എം എം ഹസ്സൻ അറിയിച്ചു.സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ധർണ്ണയിൽ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി,രമേശ് ചെന്നിത്തല,യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് എ എ അസീസ്,അനൂപ് ജേക്കബ് , മാണി സി കാപ്പൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

 

കാസർഗോട്  മുൻ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എറണാകുളത്ത് യുഡിഎഫ് കൺവീനർ എം എം ഹസ്സനും  കൊല്ലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യും മലപ്പുറത്ത് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമും തൃശ്ശൂരിൽ സിപി ജോണും പത്തനംതിട്ടയിൽ ഷിബു ബേബി ജോണും കോട്ടയത്ത് മുൻമന്ത്രി കെ സി ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ് മുൻ എംപിയും കോഴിക്കോട് മുനവറലി ശിഹാബ് തങ്ങളും വയനാട്ടിൽ എൻഡി അപ്പച്ചനും പാലക്കാട് കെപിസിസി വൈസ് പ്രസിഡൻറ് വിടി ബലറാമും ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് എം ലിജുവും പാലക്കാട് ജോൺ ജോണും എറണാകുളത്ത് അഡ്വക്കേറ്റ് എൻ രാജൻ ബാബുവും മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ 9ന് ആലപ്പുഴ കളക്ടറേറ്റിലെ ധർണ്ണ പിസി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ഡിസംബർ 13 ന് കണ്ണൂർ കളക്ടറേറ്റിൽ ധർണ്ണ നടത്തും.എൽഡിഎഫ് ഭരണകാലത്ത് നടത്തിയ എല്ലാ പിൻവാതിൽ നിയമ നങ്ങളും റദ്ദാക്കുക, താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തുക, യൂണിവേഴ്സിറ്റികളിലും പൊതുമേഖല സ്ഥാപനങ്ങളിലും  നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കുക, പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സി വഴി നടത്തുക, പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതി നിയമം ലംഘിച്ച തിരുവനന്തപുരം മേയർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് ധർണ്ണ നടത്തുന്നതെന്ന് കൺവീനർ എം എം  ഹസ്സൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe