അഴിമതിപ്പണം കൊണ്ട് ജനാഭിലാഷം അട്ടിമറിക്കാൻ ശ്രമിക്കുന്നു : രമേശ് ചെന്നിത്തല

news image
Sep 6, 2022, 10:00 am GMT+0000 payyolionline.in

പയ്യോളി : യു.ഡി.എഫിനെ ഇല്ലാതാക്കാൻ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാൻ പോകുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടു കൊണ്ടാണ് അവർക്ക് വിജയിക്കാനാ യത്.

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാൽ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാലോ ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളിയിൽ യു.ഡി.എഫ്. പൊതു സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഇപ്പോഴത്തെ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കുന്ന തീരുമാനമായിരിക്കും ആദ്യത്തേത്. ഇപ്പോൾ നടക്കുന്ന സർവ്വെ ഫലങ്ങളെല്ലാം ജനവിധി അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 16-സീറ്റാണ് പ്രവചിച്ചിരുന്നത്. പാല ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പതിനായിരം വോട്ടിന് വിജയിക്കുമെന്നുമായിരുന്നു പ്രവചനം – ചെന്നിത്തല പറഞ്ഞു. ഡി.സി.സി. പ്രസി ഡൻ്റ് യു. രാജീവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി. സദ്ക്കത്തുള്ള അധ്യക്ഷനായി. സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി. ജന: സെക്രട്ടറി വി.എം. ചന്ദ്രൻ, കെ. ബാലനാരായണൻ, അച്ചുതൻ പുതിയേടുത്ത് സി.വി. ബാലകൃഷ്ണൻ, പയ്യോളി നഗരസഭാധ്യ ക്ഷൻ ഷെഫീഖ് വടക്കയിൽ, വി.പി. ഭാസ്കരൻ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, പി. ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പുത്തൂക്കണ്ടി രാമകൃഷ്ണൻ, ഹുസൈൻ ബാഫഖി തങ്ങൾ, സി.ടി. അശോകൻ, എ.പി. കുഞ്ഞബ്ദുള്ള, തുടങ്ങിയവർ സംസാരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe