വടകര : അഴിയൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന കർഷക സഭയും, ഞാറ്റുവേല ചന്തയും, ജൂലായ് അഞ്ചിന് നടത്താൻ കാർഷിക വികസന സമിതി യോഗം തീരുമാനിച്ചു. കൃഷിഭവൻ പരിസരത്ത് കാലത്ത് പതിനൊന്നിന് സഭ തുടങ്ങും, കർഷക സഭയിൽ ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ നേതൃത്വത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും.
ഞാറ്റുവേലച്ചന്തയിൽ തെങ്ങിൻതൈകൾ, കുരുമുളക് തൈകൾ, പച്ചക്കറിവിത്തുകൾ എന്നിവ ലഭ്യമാണ്.യോഗത്തിൽ കെ. കെ.രമ എം എൽ എ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി വി ശുഭ, പി ബാബുരാജ് . പി ബാബുരാജ് , പ്രദീപ് ചോമ്പാല,അനുഷ ആനന്ദ സദനം ,ഹാരിസ് മുക്കാളി ,പി പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, കെ പി രവീന്ദ്രൻ ,റീന രയരോത്ത്, വി കെ സിന്ധു.കെ.ഭാസ്കരൻ. മുസ്തഫ പള്ളിയത്ത്,കെ .പി . പ്രമോദ് ,തുടങ്ങിയവർ സംസാരിച്ചു