അഴിയൂരിൽ ഒന്നര ഏക്കർ അടിക്കാടിന് തീപിടിച്ചു

news image
Mar 27, 2023, 9:00 am GMT+0000 payyolionline.in

അഴിയൂര്‍ :  കശുവണ്ടി വികസന കോർപ്പറേഷന്റ കീഴിലുള്ള അഴിയൂരിലെ ഭൂമിയിൽ വൻ തീ പിടുത്തം. ഒന്നര ഏക്കറോളം അടിക്കാടിന് തീ പിടിച്ചു. പഴയ കെട്ടിടത്തിലേക്കും ഭാഗീകമായി തീ പടർന്നു. ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം.

ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന സ്ഥലത്ത് തീ പടരുന്നത് വാഹന യാത്രക്കാരാണ് കണ്ടത്. ഇവർ വിവരം നാട്ടുകാരെ അറിയ്ക്കുകയായിരുന്നു. മാഹി, വടകര അഗ്നി രക്ഷാ സേനയുടെ 4 മൂന് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. ചോമ്പാല പൊലീസും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപെടെയുള്ള ജന പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. കടുത്ത ചൂടും കാറ്റും തീ നിയന്ത്രണ വിധേയ മാക്കുന്നതിന് ഫയർഫോഴ്സിന് തടസമായിരുന്നു. നാട്ടുകാരുടെ അവസ
രോചിത ഇടപെടലിൽ തീ പടരുന്നത് ഒഴിവാക്കാനായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe