അശാസ്ത്രീയ അക്കാമിക കലണ്ടർ പിൻവലിക്കുക; കെ.പി.എസ്.ടി.എ. മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനം നടത്തി

news image
Jun 5, 2023, 1:36 pm GMT+0000 payyolionline.in

മേപ്പയ്യൂർ : കുട്ടികളുടെ മധ്യവേനലവധി കവർന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തിക്കിയ അശാസ്ത്രീയ അക്കാമിക കലണ്ടർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അധ്യാപക സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാഡമിക കലണ്ടർ പിൻവലിക്കും വരെ കെ.പി.എസ്.ടി.എ. സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനo ചെയ്തു കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് പറഞ്ഞു.

ക്യു.ഐ.പി.യെ നോക്കുകുത്തിയാക്കി വിദ്യാഭ്യാസ മന്ത്രി നടപ്പിലാക്കുന്ന വികലമായ വിദ്യാഭ്യാസ നയങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ടി.സി.സുജയ,ടി.സതീഷ്ബാബു, ആർ.പി.ഷോഭിദ്, കെ.ഹരീഷ്, കെ.വി.രജീഷ് കുമാർ, ജെ.എൻ.ഗിരീഷ്, എ.വിജിലേഷ് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe