അശാസ്ത്രീയ റോഡ് നിർമ്മാണ പ്രവൃത്തിക്കെതിരെ മൂരാട് ഓയിൽമില്ലിൽ വ്യാപാരികളുടെ പ്രതിഷേധം

news image
Oct 5, 2022, 4:31 pm GMT+0000 payyolionline.in

ഇരിങ്ങൽ:നാഷണൽ ഹൈവേ നിർമ്മാണകരാർ ഏറ്റെടുത്ത കമ്പനിയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം വാഹനങ്ങൾ കടന്നു പോവുമ്പോൾ പൊടി പറന്നു ഉണ്ടാകുന്ന ഗുരുതരാവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടു മൂരാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മൂരാട് ഓയിൽമില്ലിൽ നിൽപ്പുസമരം നടത്തി.


നിരന്തരമായി ഉദ്യോഗസ്ഥരോടും കരാർ കമ്പനി പ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാവുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത് . രോഗാവസ്ഥക്കു കാരണമാവുന്ന നിലവിലെ അവസ്ഥക്ക് അറുതി വരുത്തിയില്ലെങ്കിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നേതുത്വം കൊടുക്കുമെന്നും സമര സംഘടകർ പറഞ്ഞു.
കെ.വി .വി.വിഎസ് മൂരാട് യൂണിറ്റ് പ്രസിഡന്റ്‌ ബാബു മുല്ലക്കുളം സമരം ഉദ്‌ഘാടനം ചെയ്തു. രാജൻ കാട്ടുകുറ്റിയിൽ ആദ്യക്ഷം വഹിച്ചു. കെ.വി .വി.വിഎസ് ജില്ലാകൗൺസിൽ അംഗം കെ.വി.സതീശൻ, യൂണിറ്റ് സെക്രട്ടറി സാജിദ് കൈരളി, വൈസ് പ്രസിഡന്റ് സഫ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe