ആലപ്പുഴയുടെ ജനമനസ് കീഴടക്കി രാഹുൽ; ‘ഭാരത് ജോഡോ യാത്ര’ ഇന്ന് എറണാകുളം ജില്ലയിലേക്ക്

news image
Sep 20, 2022, 4:12 am GMT+0000 payyolionline.in

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രണ്ട് ദിവസമാണ് എറണാകുളം ജില്ലയിലെ പര്യടനം. ഉച്ച് രണ്ട് മണിക്ക് കയർ തൊഴിലാളികളുമായി രാഹുൽ സംവദിക്കും. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദിവസം പദയാത്ര പര്യടനം നടത്തിയത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 13-ാം ദിവസത്തിലേക്ക് കടന്നു.

 

രാവിലെ ചേർത്തല എക്സ്പ്രസ് ബൈപ്പാസ് ജങ്ഷനിൽ നിന്നാരംഭിച്ച പദയാത്ര ഉച്ചക്ക് 11ന് കുത്തിയതോട് എൻ.എസ്.എസ് ബിൽഡിങ് പ്രഭാത വിശ്രമത്തിനായി നിർത്തും. തുടർന്ന് വൈകീട്ട് നാലിന് കുത്തിയതോട് നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് എറണാകുളം ജില്ലയുടെ അതിർത്തിയായ അരൂരിൽ സമാപിക്കും. കുമ്പളം ടോൾ പ്ലാസ ജങ്ഷനിലാണ് രാത്രി വിശ്രമം. നാളെ എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe