ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരം കളഞ്ഞു; കോൺഗ്രസിനുള്ളിൽ വിമർശനം

news image
Jun 8, 2023, 1:01 pm GMT+0000 payyolionline.in

തിരുവനന്തപുരം:സോളാറിൽ സിപിഐ നേതാവ് സി ദിവാകരൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ്. പ്രസ്താവനകൾക്കപ്പുറത്ത് വലിയ ചർച്ചയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പരാതി. ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.

അതേ സമയം സോളാർ കമ്മീഷനെതിരായ പരാമർശം ദിവകാരൻ തന്നെ തിരുത്തിയതാണ് വിഷയം കൂടുതൽ സജീവമാക്കാതിരുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ  വിശദീകരണം. സോളാറിൽ ഉമ്മൻചാണ്ടിയെ എൽഡിഎഫ് അകാരണമായി വേട്ടയാടിയെന്ന നിലപാട് നിരവധി തവണ വിശദീകരിച്ചതാണെന്നും നേതൃത്വം പറയുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe