ഇരട്ട വേതനം; മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപെട്ട് കോണ്‍ഗ്രസ്സ് പ്രക്ഷോഭം

news image
Sep 6, 2022, 1:18 pm GMT+0000 payyolionline.in

മണിയൂര്‍: വിജിലന്‍സ്‌ അന്വേഷണം നേരിടുന്ന മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണിയൂര്‍   മണ്ഡലം  കമ്മിറ്റി ആഭിമുഖ്യത്തില്‍ പഞ്ചായത്ത്  ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്‌  ഇരട്ട വേതനം  സംബന്ധിച്ച് പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സാണ് കണ്ടെത്തിയത്. കെ.പി.സി.സി ജനറല്‍  സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ  വക്കീല്‍ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്താനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം അപഹാസ്യമാണെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട്‌ പി.എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ഐ മൂസ്സ, സി.പി വിശ്വനാഥന്‍, എന്‍.കെ രവീന്ദ്രന്‍, എം.സി നാരായണന്‍, മൂഴിക്കല്‍ ചന്ദ്രന്‍, കെ.ടി കുഞ്ഞിരാമന്‍, മുഹമ്മദലി മാസ്റ്റര്‍, പി.സി ഷീബ, എം.കെ ഹമീദ്, ശ്രീനാഥ്, കെ.പി മനോജന്‍, ഒ.പി രാഘവന്‍, എന്‍.കെ ഹാഷിം, ചാലില്‍ അഷ്‌റഫ്‌, മുഴിക്കല്‍ പ്രമോദ്, കെ.റിനീഷ്, വി.വി കേളപ്പന്‍, പി.കെ യൂസഫ്‌, ആര്‍.പി ഷാജി, കെ.പി ദിനേശന്‍, സി.കെ കണ്ണന്‍, എം.പി നാരായണന്‍, പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

inside main

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe