പയ്യോളി : ഇരിങ്ങലില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറിക്ക് തീപിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. വടകരയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
റോഡ് നിര്‍മാണത്തിനാവശ്യമായ ബിട്ടുമീന്‍ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഇരിങ്ങല്‍ ടൌണിന് സമീപം തീപിടിച്ചത്. തീ പടരുന്നത് കണ്ട ഡ്രൈവര്‍ ഇറങ്ങിയോടി. മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു