ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം എൻക്യുഎഎസ് അവാർഡ് ഏറ്റുവാങ്ങി

news image
Mar 24, 2023, 3:35 pm GMT+0000 payyolionline.in

ഇരിങ്ങൽ:   ഇന്ത്യ ഗവൺമെന്റ് ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്റൻസ് സ്റ്റാൻന്റേർഡ്സ് (എൻ ക്യു എ എസ് ) അവാർഡ് ഏറ്റു വാങ്ങിക്കൊണ്ട് ചരിത്രത്തിൽ ഇടം നേടി ഇരിങ്ങൽ കൂടുംബാരോഗ്യ കേന്ദ്രം. 2021 – 22 വർഷത്തെ മികച്ച ഹോസ്പിറ്റൽ സേവന രംഗത്തെ മികവിന് ഏർപ്പെടുത്തിയ എൻ ക്യു എ എസ് അവാർഡ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പയ്യോളി നഗര സഭ ചെയർമാൻ വടക്കെയിൽ ഷഫീഖ്, ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുജല ചെത്തിൽ, മെഡിക്കൽ ഓഫീസർ ഡോ: സുനിത, ഡോക്ടർ ബൈജു പി.കെ, എച്ച് ഐ മിനി കെ പി, ജെ എച്ച് ഐ അശോകൻ, ടികെ. ഓഫീസ് അസിസ്റ്റന്റ് പ്രവീൺ കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

 


ആരോഗ്യ മന്ത്രി വീണ ജോർജ് അവാർഡ് വിതരണo ചെയ്തു. 2018 ൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ഇരിങ്ങൽ ആരോഗ്യ കേന്ദ്രം ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയിലെ മികച്ച ഹോസ്പിറ്റലിന്റെ ശ്രേണിയിലേക്ക് ഉയർന്നു വന്നു. പയ്യോളി നഗരസഭ ഭരണസമിതി, എച്ച് എം സി മെമ്പർമാർ ,എഫ് എച്ച് സി ജീവനക്കാർ , ആശ വർക്കർമാർ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe