ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർസെക്കൻഡറി മദ്രസ നബിദിന സന്ദേശ റാലി നടത്തി

news image
Oct 7, 2022, 2:45 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർസെക്കൻഡറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി നടത്തി.
ജൂനിയർ- സീനിയർ വിദ്യാർത്ഥികളുടെ ദഫ്മുട്ട്, വിദ്യാർത്ഥികളുടെ റിബൺ ഫ്ലവർ ഷോ എന്നിവ റാലിയിൽ ശ്രദ്ധയാകർഷിച്ചു.

മദ്രസ ഉപദേശക സമിതി ചെയർമാൻ പി അസൈനാർ മാസ്റ്റർ മദ്രസ നബിദിന പരിപാടിക്ക്  പതാക ഉയർത്തി. മദ്രസ നബിദിന കമ്മിറ്റി ചെയർമാൻ ഹാഷിം വിടി, കൺവീനർ അഫ്സൽ പി സി, ട്രഷറർ ഫസൽ ടിഎം, ഖതീബ് ഷൌക്കത്ത് ഫൈസി, പി കുഞ്ഞാമു, പി അഷ്‌റഫ്, അഹമ്മദ് സഗീർ ഉസ്താദ്, വിപി കുഞ്ഞുമൗലവി, മുഹമ്മദ് റിയാസ്, ഹാഷിം പി,വിടി ഹർഷിദ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe