ഇരിങ്ങൽ താഴെ കളരി യുപി സ്കൂളിൽ 144 -ാം വാർഷികാഘോഷവും യാത്രയയപ്പും

news image
Mar 2, 2023, 4:54 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ താഴെ കളരി യുപി സ്കൂളിലെ 144 -ാം വാർഷികാഘോഷവും യാത്രയയപ്പു ചടങ്ങും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും മാപ്പിളപ്പാട്ട് ഗായകനുമായ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ.സ്മിതേഷ് അദ്ധ്യക്ഷം വഹിച്ചു. പി. ടി. എ പ്രസിഡന്റ് സജീവൻ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ രേഖമുല്ലക്കുനിയിൽ, കൗൺസിലർ, രേവതി തുളസീദാസ് , സാംസ്കാരിക പ്രതിനിധികളായപി ഷാജി, ഇ.ടി പത്മനാഭൻ, ശ്രീധരൻ കെ. എം, ഹമീദ് കെ.കെ, എ രാജൻ, കെ.കെ.കണ്ണൻ, മനോജൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

മുഖ്യാതിഥികളായ ഡോ. ജിതേഷ് കുമാർ, അശോക് കുമാർ.എസ് എന്നിവരെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇ. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന അദ്ധ്യാപിക സുധാഭായ് ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ സ്കൂളിലെ പൂവ്വ വിദ്യാർഥി രചിച്ച കവിതാ സമാഹാരം കെ.ടി. വിനോദൻ വിടി മുരളിക്ക് നൽകി പ്രകാശനം ചെയ്തു. നിത്യ ടീച്ചർ നന്ദി പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രാവിലെ നടന്നപൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമ ഉദ്ലാടനംനഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദൻ അദ്ധ്യക്ഷം വഹിച്ചു. എച്ച്.എം. അനിത സ്വാഗതവും സജീവൻ മാസ്റ്റർ നന്ദിയും പറഞു. പൂർവ്വ അധ്യാപകരെ ചടങ്ങിൽആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe