ഇരുപതാം മൈലിൽ അടിപ്പാത വേണം; ആക്ഷൻ കമ്മിററി രൂപീകരിച്ചു

news image
Dec 16, 2022, 3:43 pm GMT+0000 payyolionline.in

നന്തി ബസാർ: ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ എത്തി നിൽക്കേ റോഡിൻ്റെ ഇരു പ്രദേശത്തുള്ളവരുടെ നെഞ്ചിടിപ്പുകൾ വർദ്ധിക്കുകയാണ് . പാതയുടെ ഇരുവശങ്ങളിലും ഉയരത്തിൽ മതിൽ പണിതു കൊണ്ടിരിക്കുന്നു. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്ത് വരാനൊ, പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്ക് ഭാഗം വരാനൊ സാധിക്കാത്ത ഉയരത്തിലാണ് മതിൽ പണിയുന്നത്.

ദേശീയ പാതയിൽ ഇരുപതാംമൈലിൽ ഉയർന്നു വരുന്ന മതിലുകൾ

അടിപ്പാതയുടെ നിർമ്മാണ  ആവശ്യാർത്ഥം ഇരുപതാം മൈൽ മദ്രസ്സയിൽ നാട്ടുകാർ ആക്ഷൻ കമ്മിററി രൂപീകരിച്ചു. കമ്മിററി ചെയർമാൻ ബഷീർ കുന്നുമ്മൽ, കൺവീനർ സി.ഫൈസൽ, ട്രഷറർ മോഹനൻ വൈദ്യർ, കെ.കെ.അബ്ദുറഹിമാൻ, സി.കെ.സുരേഷ് വൈസ് ചെയർമാൻമാർ, കെ.വി.സനൽ, നിയാസ് പി.കെ. ജോ: കൺവീനർമാർ. വാർഡ് മെമ്പർ എ.വി.ഉസ്ന അദ്ധ്യക്ഷയായി. വാർഡ് മെമ്പർ റജുല ,എം.സി.ഷറഫുദ്ദീൻ, വി.വി.സുരേഷ്, സി.ഫൈസൽ,കുഞ്ഞബ്ദുള്ള തിക്കോടി, സംസാരിച്ചു. സി.കെ.സുരേഷ് സ്വാഗതം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe