ഇരുപതാം മൈൽ സുകൃതം റസിഡൻസ് അസോസിയേഷൻ 5-ാം വാർഷികാഘോഷവും, പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു

news image
Jan 2, 2023, 5:28 am GMT+0000 payyolionline.in

മൂടാടി:  ഇരുപതാം മൈൽ ആമ്പിച്ചിക്കാട് സുകൃതം റസിഡൻസ് അസോസിയേഷൻ 5-ാം വാർഷികാഘോഷവും, പുതുവർഷ ആഘോഷവും വാർഡ് മെമ്പർ ഉസ്ന എ.വിയുടെ അദ്ധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഡോ: സോമൻ കടലൂർ മുഖ്യാതിഥിയായ ചടങ്ങിൽ പാലിയേറ്റീവ് പ്രവർത്തകരായ യൂസഫ് ചങ്ങരോത്ത്, കെ.ബഷീർ മാസ്റ്റർ, യുവകവയത്രിയായ ജസീറനിസാർ കുറ്റിക്കാട്ടിൽ,
കർഷക അവാർഡ് നേടിയ സത്യൻ ആമ്പിച്ചിക്കാട്ടിൽ, ക്ഷീരകർഷക അവർഡ് നേടിയ ഷാജിപാലുകുറ്റിക്കുനി,
നാടക നടന്മാരായ ശ്രീജിത്ത് കാട്ടിൽ, സനൽ കെ.വി എന്നിവരെയും, വിദ്യഭ്യാസ മേഖലയിലും മറ്റ് മേഖലയിലും മികവ് തെളിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
ബ്ലോക്ക് മെമ്പർ കെ. ജീവാനന്ദൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് സ സെക്രട്ടറി സത്യൻ ആമ്പിച്ചിക്കാട്ടിൽ സ്വാഗതവും, പ്രസിഡൻറ് നിയാസ് പാലുകുറ്റി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe