ഉദ്ഘാടനത്തിന് കാതോർത്ത് മേപ്പയ്യൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ. കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌

news image
Jun 7, 2023, 11:17 am GMT+0000 payyolionline.in

മേപ്പയ്യൂര്‍: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌. കായിക യുവജനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കിയത്. 2019 നവംബറിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ മന്ത്രി ഇ പി ജയരാജനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഫുട്‌ബോളും വോളിയും അത്‌ലറ്റിക്‌സും ബാസ്‌കറ്റ്‌ ബോളും ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്കും ഇൻഡോർ സ്റ്റേഡിയവും മൾട്ടിജിമ്മും തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്‌. ഫ്ലഡ്‌ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജംപിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

സർക്കാർ ഏജൻസിയായ കിറ്റ്കോയുടെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് കരാർ ഏറ്റെടുത്തത്‌. ഇത്ര വിപുലമായ സ്പോർട്‌സ്‌ കോംപ്ലക്‌സ്‌ ജില്ലയിൽ ആദ്യത്തേതാണ്‌.പേരാമ്പ്ര മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ ഹയർ സെക്കൻൻ്ററി സ്കൂളാണ് മേപ്പയ്യൂരിലേത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻൻ്ററി വിഭാഗങ്ങളിലായി നാലായിരത്തിലേറെ വിദ്യാർഥികളുള്ള സ്കൂൾ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള സർക്കാർ വിദ്യാലയമാണ്. കായികസമുച്ചയം ഈ മാസം മന്ത്രി വി അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും.

ആവശ്യമായ ഉപകരണങ്ങൾത്തിക്കണം

മേപ്പയ്യൂർ: സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിൻ്റെ ഉദ്ഘാടനം ഈ മാസം നടക്കാനിരിക്കെ കുട്ടികൾക്ക് പരിശീലനം ചെയ്യുവാൻ വേണ്ട ഉപകരണങ്ങൾ ഒന്നും ഇല്ലാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും, വോളിബോൾ കോർട്ടിൻ്റെ പോസ്റ്റുകൾ, ബാസ്ക്കറ്റബോൾ പോസ്റ്റുകൾ, ജിംനേഷ്യം ഉപകരണങ്ങൾ, അത് ലറ്റിക്സുകൾക്ക് പരിശീലനം ചെയ്യുവാൻ ആവശ്യമായ വിവിധ തരം ഉപകരണങ്ങൾ ഒന്നും തന്നെ ലഭ്യമാവാതെയാണ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നും, ഇത്തരം ഉപകരണങ്ങൾ എല്ലാം ലദ്യമായതിന് ശേഷമേ ഉദ്ഘാടനം നടത്താവൂ എന്ന് മേപ്പയ്യൂരിലെ കായിക പ്രേമി ആർ.കെ രമേശ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe