ഉപതെരഞ്ഞെടുപ്പ് വിജയം; ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണം: മുസ്ലിം ലീഗ്

news image
Mar 4, 2023, 4:36 pm GMT+0000 payyolionline.in

ചെറുവണ്ണൂർ:  ഫെബ്രുവരി28ന് നടന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട എൽഡിഎഫ് ജനഹിതം മാനിച്ചു വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് രാഷ്ട്രീയ ധാർമികത കാണിക്കണമെന്ന് മുസ്ലിംലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടമായിട്ടും വൈസ് പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നത്
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നത് വരെ അധികാരത്തിൽ പിടിച്ചു തൂങ്ങി നിൽക്കുന്നത് രാഷ്ട്രീയമായ അധാർമികതയാണെന്ന് പാർട്ടി അഭിപ്രായപ്പെട്ടു. യോഗത്തിൽ കരീം കോച്ചേരി, എം വി മുനീർ മാസ്റ്റർ, ഓ മമ്മു, കെ കെ നൗഫൽ, കെ ടി കെ കുഞ്ഞമ്മ,ദ് കാസിം മാസ്റ്റർ, കുനിമൽ മൊയ്തു, മുഹമ്മദ് കെ കെ, പി കുഞ്ഞമ്മദ് ഹാജി, ഇല്യാസ് ഇല്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe