എം പി വീരേന്ദ്രകുമാർ അനുസ്മരണ റാലി വിജയിപ്പിക്കും: ജനതാ പ്രവാസി സെന്റർ ജില്ലാ കമ്മിറ്റി

news image
May 21, 2023, 11:03 am GMT+0000 payyolionline.in

 

പയ്യോളി : മെയ് 28 നു കോഴിക്കോട് നടക്കുന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണ റാലിയിൽ 250 പേരെ ജില്ലയിൽ നിന്നു പങ്കെടുപ്പിക്കാനും പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ ബോഡുകൾ സ്ഥാപിക്കാനും പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റേറിയത്തിൽ ചേർന്ന ജനത പ്രവാസി സെന്റർ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി ദാമോധരൻ, ഉമേഷ് അരങ്ങിൽ, സംസ്ഥാന സെക്രട്ടറി അനിൽ മേനോൻ , ജില്ല സെക്രട്ടറി അനീസ് ബാലുശ്ശേരി , ഇബ്രാഹിം പയ്യോളി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe