മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. പൊന്നാനി സ്വദേശികളായ വാസു (70) സുരേഷ് (44) എന്നിവരാണ് മരിച്ചത്. 24, 28 തീയതികളിലാണ് ഇവർ മരിച്ചത്. എന്നാൽ ഇവരുടെ സാമ്പിൾ പരിശോധനാ ഫലം വെള്ളിയാഴ്ചയാണ് വന്നത്.
കേരളത്തിൽ പനിമരണങ്ങൾ കൂടിവരികയാണ്. പകർച്ചപ്പനി കുറഞ്ഞെങ്കിലും ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുകയാണ്.