ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് 96-കാരനായ അദ്വാനി ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികതര്‍ അറിയിച്ചു